National

മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് താരങ്ങൾ


തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി സിനിമാ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ‘രണബാലി’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് ഇരുതാരങ്ങളും വിജയ്യെ സന്ദർശിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘വളരെ നാളുകൾക്ക് ശേഷമാണ് വിജയ് സാറിനെ കാണാൻ പോയത്. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയായിരുന്ന സമയം മുതൽ ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചതും, ഇന്ന് അദ്ദേഹത്തെ മുഖ്യമന്ത്രി എന്ന നിലയിൽ കാണുന്നതും വരെയുള്ള ആ യാത്ര അത്ഭുതപ്പെടുത്തുന്നതാണ്,’ രശ്മിക കുറിച്ചു. പ്രിയപ്പെട്ട ‘ദളപതി’ വിജയ് സാറിനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വിജയ് ദേവരകൊണ്ടയും കുറിച്ചു. തിരക്കേറിയ ദിവസത്തിനൊടുവിലും വലിയ സ്‌നേഹത്തോടെയാണ് അദ്ദേഹം തങ്ങളെ സ്വീകരിച്ചത്. ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ഈയൊരു ഒറ്റ കൂടിക്കാഴ്ച കൊണ്ടുതന്നെ അദ്ദേഹം തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായി മാറിയെന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.

ഒക്ടോബർ 16-നാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘രണബാലി’ തിയേറ്ററുകളിൽ എത്തുന്നത്. രാഹുൽ സാംക്രിത്യൻ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷൻ ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തുവിട്ടിരുന്നു. 1876-78 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button