KeralaNews

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്ത് എസ്‌ഐടി

ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ എസ്‌ഐടി ചോദ്യം ചെയ്തു. ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യംചെയ്യല്‍. ഇന്നലെ ചോദ്യം ചെയ്തുവെന്നാണ് വിവരം.

കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി അന്വേഷണ സംഘം ഡിജിപിക്ക് കൈമാറി. അബ്ദുറഹിന്റെ മൊഴി ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്. അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്തു അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുന്‍ കായിക മന്ത്രിയുടെ സ്‌പെയിനിലേക്കുള്ള യാത്രയടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നു. എസ്‌ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി വി അബ്ദുറഹിമാന്‍ നേരത്തെ പ്രതികരിച്ചിരുന്നു. അര്‍ജന്റീന ടീം പണം വാങ്ങി വഞ്ചിച്ചെന്നും സാമ്പത്തിക ഇടപാടില്‍ ഒരു തെറ്റും നടന്നിട്ടില്ല എന്നാണ് മനസിലാക്കുന്നത് എന്നും മുന്‍ മന്ത്രി പറഞ്ഞിരുന്നു.

മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ കോടികളുടെ നികുതിവെട്ടിപ്പ് നടന്നിരുന്നതായാണ് വിവരം. ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറിവോടെയാണോ വെട്ടിപ്പ് നടന്നതെന്ന് കാര്യം അന്വേഷണസംഘം പരിശോധിക്കുകയാണ്. കഴിഞ്ഞയിടെ ജിഎസ്ടി ഉദ്യോഗസ്ഥരെ എസ് ഐ ടി ചോദ്യം ചെയ്തിരുന്നു. ജിഎസ്ടി ഉദ്യോഗസ്ഥര്‍ സ്‌പോണ്‍സര്‍ക്ക് വഴിവിട്ട സഹായം ചെയ്തിരുന്നതായി വിവരങ്ങള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button