KeralaNews

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

മലപ്പുറം: ലഹരിക്കെതിരെ ആഭ്യന്തര വകുപ്പിന്റെ തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്. ലഹരിക്കെതിരെയുള്ള പോരാട്ടം ഒരോ വാർഡുകളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള തൂഫാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഓരോ വാർഡിലും തൂഫാൻ ജനജാഗ്രത സമിതി രൂപീകരിച്ചാകും ലഹരിവിരുദ്ധ നടപടി.

ഇതുവരെ 11677 കേസുകൾ. ആരംഭിച്ച് 117 ദിവസം പിന്നീടുമ്പോൾ തന്നെ വൻ വിജയം. രണ്ടാം ഘട്ടത്തിൽ വാർഡുകളിലേക്ക് നേരിട്ടിറങ്ങുകയാണ് തൂഫാൻ വാരിയേഴ്സ്. സ്വതന്ത്രമായ നീതി നിർവഹണം നടത്താൻ പോലീസിന് അനുവാദം നൽകിയതുകൊണ്ടാണ് പദ്ധതി വൻ വിജയമായതെന്നും സ്ത്രീകൾ ഒറ്റക്കെട്ടായി നിന്നതാണ് ഒന്നാം ഘട്ടത്തിലെ വലിയ വിജയത്തിന്റെ കാരണമെന്നും തൂഫാൻ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുറമെ ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും. മൂന്ന് ഘട്ടങ്ങളുള്ള ഓപ്പറേഷൻ തൂഫാന്റെ അടുത്ത ഘട്ടമാണ് അതി നിർണ്ണായകം. തൂഫാൻ കെയറിലൂടെ ലഹരിക്കെണിയിൽ വീണവരെ മോചിപ്പിക്കുകയാണ് ലക്ഷ്യം. നേരത്തെ എസ്‌കെഎൻ ഫോർട്ടി കേരളയാത്രയാണ് ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് വഴിയൊരുക്കിയതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button