KeralaNews

സ്പോണ്‍സര്‍ ആരെന്നു വെളിപ്പെടുത്തില്ല’; വിമാനയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി

വിവാദ വിമാന യാത്രകളെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. അടിയന്തര സാഹചര്യങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങളില്‍ സഞ്ചരിക്കേണ്ടി വരും. താന്‍ പരസ്യമായാണ് യാത്ര ചെയ്തത്. ഇതുവരെ നടത്തിയ വിമാനയാത്രയ്ക്ക് ഒരു രൂപ പോലും സര്‍ക്കാരിന് ചെലവു വന്നിട്ടില്ല. യാത്രയ്ക്കായി ആരാണ് വിമാനം സ്‌പോണ്‍സര്‍ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് വലിയ അപകടമാണുണ്ടായത്. അവിടെ പോയില്ലെങ്കില്‍ മുഖ്യമന്ത്രി അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല എന്നാകും ചര്‍ച്ച വരിക. അടിയന്തരമായി പോകാന്‍ മാര്‍ഗം അന്വേഷിച്ചു. ഒരു പരിചയക്കാരന്‍ വിമാനം അറേഞ്ച് ചെയ്തു തന്നു. അതില്‍ പോയതില്‍ എന്താണ് തെറ്റ്?. അത് ആരാണെന്ന് പറയുന്നത് എന്തിനാണ്?. അവരെ എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.മലയാളി ആയ ഒരാള്‍ അറേഞ്ച് ചെയ്ത ഫ്‌ലൈറ്റിലാണ് മലപ്പുറത്തേക്ക് പോയത്. താന്‍ ഇനിയും പോകും. അതില്‍ എന്താണ് തെറ്റ് ?. മുന്‍പും കേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാന രീതിയില്‍ ഹെലികോപ്റ്റര്‍ യാത്ര ചെയ്തിട്ടുണ്ട്. മുന്‍മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും പോയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇത്തരം യാത്രകള്‍ നടത്താറുണ്ട്.

കേരളത്തില്‍ വിമാനങ്ങള്‍ ഉള്ളവര്‍ ആരെല്ലാമാണെന്ന് എല്ലാവര്‍ക്കും അറിയാം. ദുരന്തസ്ഥലത്ത് പോയതിന് വിമാനം അറേഞ്ച് ചെയ്തതിന് ഔദാര്യം പറ്റാന്‍ വരുന്നവരല്ല അവര്‍. ഒരു തരത്തിലുമുള്ള ഔദാര്യം കൈപ്പറ്റാന്‍ വേണ്ടിയല്ല അവര്‍ വിമാനം സ്‌പോണ്‍സര്‍ ചെയ്തത്. അത്തരത്തില്‍ എന്തെങ്കിലും ചെയ്തുകൊടുക്കുന്ന സര്‍ക്കാരല്ല ഇതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button