
കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. എയിംസ് തൃശൂരില്‍ വേണമെന്നും എല്ലാ സൗകര്യങ്ങളും ഒത്തുചേര്‍ന്ന സ്ഥലമാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് കൈമാറിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തുവരുന്ന സ്ഥലമാണ് എയിംസിനായി വേണ്ടത്. എയിംസ് അനുവദിക്കുന്നതില്‍ ഉചിതമായ രാഷ്ട്രീയം ഉണ്ടാകും. കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലെ ജനങ്ങള്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്നതും വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയുന്നതുമായ സ്ഥലമാകണം എയിംസിനായി തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴക്ക് വേണ്ടി വാദിച്ചതില്‍ പ്രാദേശിക വാദമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എല്ലാക്കാലത്തും വികസന കാര്യങ്ങളില്‍ കൂപ്പുകുത്തിയ ജില്ലയാണ് ആലപ്പുഴ. വികസന മികവില്‍ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. മംഗളം ദിനപത്രത്തിന്റെ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി



