KeralaNews

പുനർജനി കേസ്;’എന്താടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചത്? തീരുമാനം പുനഃപരിശോധിക്കണമെന്ന് പിണറായി വിജയൻ

പുനർജനി കേസ് അവസാനിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്താടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചതെന്ന് പിണറായി വിജയൻ ചോദിച്ചു. കേസ് അവസാനിപ്പിക്കുന്നതിനു മുമ്പ് പരാതിക്കാരന് ഒരു നോട്ടീസ് എങ്കിലും അയച്ചോ എന്നും മന്ത്രിസഭാ തീരുമാനം ഉണ്ടായോ എന്നും അദ്ദേഹം ചോദിച്ചു.

ഈ വിഷയത്തിൽ അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കണമെന്നും നീതിന്യായ വ്യവസ്ഥയയാണ് അത് തീരുമാനിക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ഫണ്ട് സമാഹരിച്ചു എന്നതാണ് വിജിലൻസ് അന്വേഷണത്തിന് വ്യക്തമായത്.
ഒട്ടും സുതാര്യത ഇല്ലാതെ നടത്തിയ ഫണ്ട് സമാഹരണത്തിൽ പറവൂർ എംഎൽഎ സജീവമായി ഇടപെട്ടു. മണപ്പാട് ഫൗണ്ടേഷൻ പണം ഇടപാട് നടത്തിയ പദ്ധതിയെ എംഎൽഎയുടെ പുനർജനി പദ്ധതി എന്ന പേരിൽ ആക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുതാര്യത ആവശ്യമില്ലെന്ന് വി ഡി സതീശൻ ചിന്തിച്ചത് എന്തുകൊണ്ടാണെന്നും പ്രളയത്തിൻറെ സമയത്ത് ഫണ്ട് പിരിച്ചത് സംശയമായി നിലനിൽക്കുന്നെന്നും പിണറായി വിജയൻ പറഞ്ഞു. എഫ്സിആർഐ ലംഘനമുണ്ടെന്നും വിജിലൻസ് കണ്ടെത്തി. പ്രഥമ ദൃഷ്‌ട്യാ തന്നെ നിരവധി കുറ്റങ്ങൾ നിലനിൽക്കുന്നു. ദേശീയ അന്വേഷണ ഏജൻസിക്ക് അന്വേഷണം വിജിലൻസ് ശുപാർശ ചെയ്തിരുന്നു. രാഷ്ട്രീയ വൈദ്യ നിര്യാതന ബുദ്ധി തങ്ങൾ കാണിച്ചില്ലെന്നും അങ്ങനെ കാണിച്ചെങ്കിൽ സിബിഐ അന്വേഷണത്തിന് അന്ന് തന്നെ വിടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് ഇപ്പോൾ തേച്ചു മായ്ച്ചു കളയാൻ തീരുമാനിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

അതേസമയം, ബിജെപി കൗൺസിലർ സു​ഗതന് അവധി അനുവദിച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയത്തിലെ ആഭ്യന്തര വകുപ്പിൻ്റെ സർക്കുലർ വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. കാപ്പ കേസ് പ്രതിക്ക് ആവശ്യമായ ശുദ്ധീകരണ പ്രക്രിയയാണ് ഇപ്പോൾ നടന്നതെന്നും ഇവിടെയാണ് ഡീലിൻ്റെ മറ്റൊരു ഭാഗം വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button