NationalNews

കാവേരി നദീജലത്തർക്കം ; ഓ​ഗസ്റ്റ് 13-ന് കർണാടക ബന്ദ്, സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകൾ

കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച കർണാടക ബന്ദിന് പിന്തുണ അറിയിച്ച് വിവിധ സംഘടനകളും. ഓട്ടോ ടാക്സി, സ്കൂൾ ജീവനക്കാർ, സിനിമ മേഖലയിലെ ഫിലിം ചേംബർ തുടങ്ങിയവരാണ് ഓ​ഗസ്റ്റ് 13-ലെ കർണാടക ബന്ദിന് പിന്തുണ അറിയിച്ചത്.

3500 ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റി ഉത്തരവിൽ പ്രതിഷേധിച്ചാണ് വിവിധ കന്നഡ അനുകൂല സംഘടനകൾ ഓ​ഗസ്റ്റ് 13-ന് കർണാടക ബന്ദ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ബെം​ഗളൂരുവിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോ​ഗത്തിന് പിന്നാലെ മുതിർന്ന നേതാവായ വാട്ടാൾ നാ​ഗരാജാണ് ബന്ദിന്റെ പ്രഖ്യാപനം നടത്തിയത്. ഓ​ഗസ്റ്റ് 13-ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ് ആചരിക്കുകയെന്നും ബന്ദിൽ സംസ്ഥാനം പൂർണമായും നിശ്ചലമാകുമെന്നും അദ്ദേഹം പറഞ്ഞു. കേവലം ധാർമികമായ പിന്തുണയ്ക്കപ്പുറം എല്ലാ കന്നഡി​ഗരും ബന്ദിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ആശുപത്രി, ആംബുലൻസ് തുടങ്ങിയ അവശ്യസർവീസുകൾ ഒഴികെ എല്ലാ സേവനങ്ങളും തടസപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കർഷകരും സമരത്തിന്റെ ഭാ​ഗമാകുമെന്നും നാ​ഗരാജ് കൂട്ടിച്ചേർത്തു.

കന്നഡ സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബന്ദിന് പിന്തുണ അറിയിച്ച് കർണാടകയിലെ വിവിധ സംഘടനകളും രം​ഗത്തെത്തിയത്. കന്നഡ സിനിമാ മേഖല ബന്ദുമായി പൂർണമായും സഹകരിക്കുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജയമാല അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button