InternationalNews

അയത്തുള്ള അലി ഖംനഇയുടെ ഖബറടക്കം; വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, മൂന്ന് ദിവസത്തെ ചടങ്ങുകൾ

ഇറാന്‍റെ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കായുള്ള വിലാപയാത്രയ്ക്ക് ഒരുങ്ങി ഇറാൻ. യാത്ര 3 ദിവസം നീളും. ചടങ്ങിന്‍റെ തീയതി പിന്നീട് പ്രഖ്യാപിക്കും. അന്ത്യകർമങ്ങൾ ഖമനേയി കൊല്ലപ്പെട്ട് 3 മാസത്തിന് ശേഷം. അമേരിക്കയുമായി സമാധാന ധാരണ പ്രതീക്ഷിക്കുന്നതിനാൽ, തീയതി പ്രഖ്യാപിക്കുന്നത് ഇതിന് ശേഷമാകുമെന്നാണ് കരുതുന്നത്. വധിക്കപ്പെട്ട ശേഷം ഒരു ചിത്രം പോലും പുറത്തുവന്നിട്ടില്ല. മറ്റു വിവരങ്ങളൊന്നുമില്ല. മൂന്ന് മാസത്തിനൊടുവിൽ യുദ്ധത്തിലെ ഏറ്റവും വലിയ നഷ്ടമായ പരമോന്നത നേതാവിന്റെ മരണത്തിന് മാസങ്ങൾക്ക് ശേഷം ഖബറടക്കത്തിന്റെ ഒരുക്കങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ.

ഒന്നര മുതൽ രണ്ടുകോടി വരെ ആളുകൾ ഒഴുകിയെത്തുന്നതായിരിക്കും അയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്ര. മൂന്ന് ദിവസങ്ങളിലായായി തലസ്ഥാനമായ ടെഹറാൻ, ഖോം, മഷ്ഹദ് എന്നിവിടങ്ങളിൽ വിലാപയാത്ര നടക്കും. രാജ്യം കണ്ട ഏറ്റവും വലിയ വിലാപ യാത്രകളിലൊന്നാകും ഇത്. ഇറാനിൽ ആത്മീയ പശ്ചാത്തലമുള്ള നേതാക്കളുടെ സംസ്കാര ചടങ്ങുകൾ വികാരഭരിതമാകാറുണ്ട്. ഒന്നര മുതൽ 2 കോടി ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.

തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷിയാ വിഭാഗത്തിന് പ്രാധാന്യമേറിയ മുഹറത്തോട് അനുബന്ധിച്ചായിരിക്കും ചടങ്ങുകൾ. അങ്ങനെയെങ്കിൽ ഈ മാസം പകുതിയോടെ നടന്നേക്കും. അമേരിക്കയുമായി സമാധാന ധാരണ പ്രതീക്ഷിച്ചാണ് നിലവിൽ വിലാപയാത്രയെ കുറിച്ചുള്ള ഒരുക്കങ്ങൾ പ്രഖ്യാപിച്ചതെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 28നാണ് അയത്തുള്ള അലി ഖമനെയി അമേരിക്കൻ ആക്രമണത്തിൽ വധിക്കപ്പെട്ടത്. കൊല്ലപ്പെട്ട നേതാക്കളുടെ ഖബറിടങ്ങളിൽ വരെ ആക്രമണം നടന്നിരിക്കെ, ഖമനെയിയുടെ ഖബറടക്ക തിയതിയും സ്ഥലവും അതീവ പ്രധാന്യമേറിയതാണ്. മഷ്ഹദിലിയിരിക്കും ഖബറടക്കം നടക്കുകയെന്ന് കരുതുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button