NationalNews

തെലങ്കാനയിൽ തദ്ദേശ വോട്ടെടുപ്പ് ഇന്ന്

തെലങ്കാനയിൽ തദ്ദേശ വോട്ടെടുപ്പ് ഇന്ന്. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 13,000 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 52 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതാനായി പോളിംഗ് ബൂത്തുകളിലേക്കെത്തുക.

രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്.ഫെബ്രുവരി 13 ന് വോട്ടെണ്ണൽ നടക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രബല പാർട്ടി എന്ന സ്ഥാനം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം, കോൺഗ്രസിനും ബിആർഎസിനുമെതിരെ ഒരുപോലെ ബദലായി ഉയർന്നുവരികയാണ് ബിജെപിയുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button