
2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ഉജ്ജ്വല വിജയം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് സി.പി.ഐ എം ആവിഷ്കരിച്ച ‘മിഷൻ കൊല്ലം 11’ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയം ഉറപ്പാക്കുന്നതിനായുള്ള വിപുലമായ പ്രചാരണ പരിപാടികളാണ് ഈ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.
ഇന്ന് രാവിലെ 9 മണിക്ക് സി.പി.ഐ.എം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ മിഷന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. പാർട്ടി പ്രവർത്തകരെ താഴെത്തട്ടിൽ സജ്ജമാക്കുന്നതിനും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രത്യേക കർമ്മപദ്ധതികൾക്കും ഇതോടെ തുടക്കമാകും.
ജില്ലയിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കുന്നതിനും വോട്ടർമാരുമായുള്ള സമ്പർക്കം വർദ്ധിപ്പിക്കുന്നതിനുമുള്ള കൃത്യമായ പ്ലാനിംഗാണ് ‘മിഷൻ കൊല്ലം 11’ ലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ മണ്ഡലം അടിസ്ഥാനമാക്കി വിപുലമായ കൺവെൻഷനുകളും ഗൃഹസമ്പർക്ക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.
cpim,,
Kerala Election 2026,,
Mission Kollam 11,



