KeralaNews

‘കേരളം നിനക്കൊപ്പം, പ്രിയപ്പെട്ട സഹോദരി തളരരുത്…’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണ ജോര്‍ജ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പീഡന പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണ ജോര്‍ജ്. ‘പ്രിയപ്പെട്ട സഹോദരി തളരരുത്… കേരളം നിനക്കൊപ്പം…’ എന്നായിരുന്നു വീണ ജോര്‍ജ് കുറിച്ചത്.

പരാതി നൽകിയാൽ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് വീണ ജോര്‍ജ് നേരത്തെയും പ്രതികരിച്ചിരുന്നു. പീഡന പരാതിയിൽ ഇരയ്ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാൽ നൽകുമെന്നുമായിരുന്നു അവര്‍ നേരത്തെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി കിട്ടിയ ഉടൻ തന്നെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം ഡിജിറ്റൽ തെളിവുകള്‍ കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്.

ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് തന്നെ കേസെടുത്തേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുൻകൂട്ടി അനുവാദം വാങ്ങിയാണ് യുവതി എത്തിയത്. എത്രയും വേഗത്തിൽ നടപടിയെടുക്കണമെന്ന നിര്‍‌ദേശവും മുഖ്യമന്ത്രി നൽകിയെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button