
കലക്ട്രേറ്റ് മാര്‍ച്ചിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഫ്‌ളക്‌സ് കീറിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി ആര്‍ സനീഷിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കലക്ട്രേറ്റിന്റെ മുന്നില്‍ സ്ഥാപിച്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സാണ് സനീഷ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീറിയത്.
അതേ ദിവസം വൈകീട്ട് സനീഷിന്റെ പറമ്പില്‍ സ്ഥാപിച്ച ഗാന്ധി സ്തൂപവും തകര്‍ക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. സനീഷിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഗാന്ധിജിയുടെ സ്തൂപം തകര്‍ത്ത സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്ളക്സ് കീറിയെന്ന് ആരോപിച്ച് സനീഷിനെ അറസ്റ്റ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയപ്പോള്‍ സനീഷിനെതിരെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.