KeralaNews

ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിക്കും; സിപിഐ എം

ജൂണ്‍ അഞ്ചിന്‌ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ ആഹ്വാനം ചെയ്‌തു. പരിസ്ഥിതി ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളിലും, വീടുകളിലും വൃക്ഷത്തൈകള്‍ നടാനും, പൊതുഇടങ്ങള്‍ ശുചീകരിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. പരിസ്ഥിതി അവബോധ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം.

നഗരങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിടങ്ങളിലെല്ലാം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം.
ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ മലിനീകരണം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ‘ബീറ്റ്‌ പ്ലാസ്റ്റിക്‌ പൊലൂഷന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ ഈ വര്‍ഷം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്‌.

പ്ലാസ്റ്റിക്‌ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അവബോധം വളര്‍ത്താനും, പ്ലാസ്റ്റിക്‌ ഉപയോഗം കുറയ്‌ക്കാനും, പുനരുപയോഗം സാധ്യതമാക്കാനും ആവശ്യമായ വിധത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ പാര്‍ട്ടി ഘടകങ്ങള്‍ ഏറ്റെടുത്ത്‌ നടത്തണമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ്‌ ആഹ്വാനം ചെയ്‌തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button