
മലപ്പുറം നാഷ്ണല്‍ ഹൈവേ പൊളിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ ഫ്‌ളക്‌സ് വച്ചവര്‍ ആരുമില്ല. ദേശീയപാത നിര്‍മാണത്തില്‍ വ്യപക ക്രമക്കേട്. ഫ്‌ലക്‌സ് വെച്ചവരാരും ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല.സംസ്ഥാന സര്‍ക്കാരും NHAlയും തമ്മില്‍ ഏകോപനമില്ല. സര്‍ക്കാര്‍ കടത്തില്‍ മുങ്ങി നില്‍ക്കുമ്പോഴാണ് കോടികളുടെ ധൂര്‍ത്ത്. ഇന്ന് പ്രതിഷേധത്തിന്റെ ദിവസം.സര്‍ക്കാരിന് തീവ്രവലതുപക്ഷ സ്വഭാവം. സര്‍ക്കാരുണ്ടെന്ന ഫീല്‍ ജനങ്ങള്‍ക്കില്ല. സര്‍ക്കാരിന്റെ ഏറ്റവും വലിയ ക്രൂരത മലയോര മേഖല ജനതയോടാണ്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമാക്കാന്‍ മലയോരക്കാരെ വിട്ടു കൊടുക്കുന്നു.
സര്‍ക്കാരില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന വെല്ലുവിളി. സര്‍ക്കാരിനെ പ്രമോട്ട് ചെയ്യാന്‍ പി.ആര്‍ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നു, ഇത് ശരിയാണോ. ബിന്ദുവിന് നേരിട്ട ദുരനുഭവം മലപ്പുറം ദേശീയ പാത തകര്‍ന്നതും സര്‍ക്കാരിന്റെ വാര്‍ഷിക സമ്മാനം.
വേടന്റെ പാലക്കാട്ടെ പരിപാടി അലങ്കോലപ്പെട്ടതില്‍ വേടനെ കുറ്റപ്പെടുത്തേണ്ടതില്ല. ഉത്തരവാദിത്വം സംഘാടകര്‍ക്ക്. വേടനെ ലഹരിക്കെതിരെയുള്ള പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കണം. ബിജെപിക്ക് ഇപ്പോഴും സവര്‍ണ മനോഭാവമാണ്.
വേടനെ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് സര്‍ക്കാര്‍ നടത്തുന്ന പ്രായശ്ചിത്തം. സര്‍ക്കാര്‍ ഖജനാവ് കാലി എന്നത് പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണമല്ല. എല്ലാ മേഖലയിലും സാമ്പത്തിക പ്രതിസന്ധിയെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.