
വയനാട് പുനരധിവാസത്തിൽ കെ പി സി സി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമ്മാണത്തിൽ വ്യക്തമായ ഉത്തരം നൽകാതെ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. അതിന് ചുമതലക്കാർ ഉണ്ടെന്ന മറുപടി നൽകി ഒഴിഞ്ഞു മാറി സണ്ണി ജോസഫ്. കെ പി സി സി പുനഃസംഘടന സംബന്ധിച്ചും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമായി മറുപടി നൽകിയില്ല.
വയനാട് ദുരന്തത്തിൽ കെ പി സി സി 100 വീടുകളാണ് പ്രഖ്യാപിച്ചത്. ഇതിനു പുറമെയാണ് യൂത്ത് കോൺഗ്രസിന്റെ 30 വീടുകളുടെ പ്രഖ്യാപനം. രണ്ടിലും പണപ്പിരിവ് നടത്തി, പക്ഷേ പ്രഖ്യാപനം നടപ്പിലായില്ല. പണപ്പിരിവിൽ ക്രമക്കേട് നടന്നു എന്ന ആരോപണവും ശക്തമാണ്. ഇതിലാണ് വ്യക്തമായ മറുപടി നൽകാതെ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും ഒഴിഞ്ഞുമാറുന്നത്.
അതേസമയം, കെ പി സി സി ഡി സി സി പുനഃസംഘടന സംബന്ധിച്ചും ആശയക്കുഴപ്പം തുടരുകയാണ്. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മറുപടിയിൽ ഇക്കാര്യവും വ്യക്തമാണ്.