NationalNews

വോട്ട് മോഷണം; വിവാദങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയും, നാളെ വാർത്താസമ്മേളനം

വോട്ടർപട്ടിക ക്രമക്കേടിൽ രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വിവാദം ശക്തമാകുമ്പോൾ വാർത്താസമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് മോഷണം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ ഔദ്യോഗികമായി മറുപടി നൽകിയേക്കും. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് തെരഞ്ഞടുപ്പ് കമ്മീഷൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുന്നത്. രാഹുൽ ഉയർത്തിയ വിഷയത്തിൽ കമ്മീഷൻ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് വിവരങ്ങളും പങ്കുവയ്‌ച്ചേയ്ക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാകയിലും, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടർ പട്ടികയിൽ ഉൾപ്പെടെ ക്രമക്കേട് നടത്തി. ബിജെപി നടത്തിയ വോട്ട് മോഷണത്തിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഒത്താശ ഉണ്ടായിരുന്നു എന്നിങ്ങനെയുള്ള ആരോപണമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിശദീകരണം ചോദിച്ചതല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനം ഉൾപ്പെടെ ചർച്ചയാകുന്ന സാഹചര്യത്തിലാണ് നാളെ നിർണായക വാർത്താസമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ആരോപണത്തിൽ രാജ്യവ്യാപക പ്രചാരണത്തിന് ഞായറാഴ്ച രാഹുൽ ഗാന്ധി പദ്ധതിയിടുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രതികരണത്തിന് പ്രസക്തിയേറുന്നത്. രാഹുൽ ഗാന്ധിയും തേജസ്വി യാദവും നേതൃത്വം നൽകുന്ന വോട്ട് അധികാർ യാത്രയ്ക്കും നാളെ തുടക്കമാകും. ബിഹാറിലെ സാസാരാമിൽ നിന്ന് തുടങ്ങി ഈ മാസം 30 ന് അറയിൽ യാത്ര സമാപിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് ബീഹാറിലെ ഗയ, മുംഗേർ, ഭഗൽപുർ, കടിഹാർ, പുർണിയ, മധുബനി, ധർഭംഗ, പശ്ചിം ചമ്പാരൻ മേഖകളിലൂടെ കടന്നു പോകുന്ന യാത്ര 30 നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അധികാർ റാലിയിൽ പങ്കെടുക്കും.

വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രചാരണവും കോൺഗ്രസ് ശക്തമാക്കിക്കഴിഞ്ഞു. ‘ലാപതാ വോട്ട്’ എന്ന പേരിൽ പുതിയ വിഡിയോ രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തന്റെ വോട്ട് മോഷണം പോയി എന്ന പരാതിയുമായി ഒരാൾ പൊലീസ് സ്റ്റേഷനിൽ എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തങ്ങളുടെ വോട്ടും ചോർന്നിട്ടുണ്ടാകുമോ എന്ന സംശയത്തിലേക്ക് എത്തുന്ന ഉദ്യോഗസ്ഥരിലാണ് വിഡിയോ അവസാനിക്കുന്നത്.


നീരൊഴുക്ക് : പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; ജാ​ഗ്രതാ നിർദ്ദേശം‌‌‌‌‌‌‌

വാർത്ത വായിക്കാം 👇


പ്രാദേശിക വാർത്തകൾ അറിയാൻഗ്രൂപ്പിൽ Join ചെയ്യാം👇

https://chat.whatsapp.com/HJE0wIR9xJh7qRj0eUbBya

www.mediaorangenews.in
CALL US +91 9746899052
———-+++————
ADVERTISEMENT

KAIRALI JEWELLERS
Unbelievable Choices
VARKALA | KALLAMBALAM | PEROORKADA
LULU MALL- TVM | KANYAKULANGARA- VEMBAYAM I EAST FORT TVM
CUSTOMER HELPLINE: 994675080

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button