
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ എംപിമാര്‍ ഇന്ന് യോഗം ചേരും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കായുള്ള മോക്ഡ്രില്‍ വോട്ടെടുപ്പും ഇന്ന് നടക്കും. അതേസമയം വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.
ഉപരാഷ്ട്രപതി തെരഞ്ഞടുപ്പ് നാളെ നടക്കാനിരിക്കെ പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്.രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസര്‍. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി ജെ. ബി സുദര്‍ശന്‍ റെഡ്ഡി എല്ലാ എംപിമാരുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണന് വ്യക്തമായ മേല്‍കൈ ഉണ്ടെന്നാണ് എന്‍ഡിഎ സഖ്യത്തിന്റെ വിലയിരുത്തല്‍.
ആകെ 783 എംപിമാരില്‍ എന്‍ഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവില്‍ ഉള്ളത്.4 അംഗങ്ങളുള്ള ബിആര്‍എസ് , 7അംഗങ്ങളുള്ള ബിജെഡി ഓരോ അംഗങ്ങള്‍ വീതമുള്ള അകാലിദള്‍ അടക്കം മൂന്നു പാര്‍ട്ടികള്‍ മൂന്നു സ്വതന്ത്രന്‍മാര്‍ എന്നിവരും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭൂരിപക്ഷത്തിന് 391 വോട്ടുകള്‍ വേണം.തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ എംപിമാര്‍ ഇന്ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ യോഗം ചേരും.ഇന്ത്യ സഖ്യം എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ രാത്രി അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.എന്‍ഡിഎ സഖ്യത്തിന്റെ പരിശീലനവും ഇന്നു നടക്കും.