KeralaNews

സർക്കാർപരിപാടിയിൽ ആർ‌എസ്‌എസ് ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തണം എന്ന ഗവർണ്ണറുടെ നിർദേശം: ഭരണഘടന വിരുദ്ധമെന്ന് മന്ത്രി

സർക്കാർപരിപാടിയിൽ ആർ‌എസ്‌എസ് ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തണം എന്ന ഗവർണ്ണറുടെ നിർദേശത്തിനെതിരെ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ. കേരളം മതനിരപേക്ഷ സർക്കാരാണ്. ആരോടും പ്രത്യേക മമത സർക്കാരിനില്ല. രാജ്ഭവനിൽ നടന്നത് സത്യാപ്രതിജ്ഞ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.സർക്കാർ നിലപാട് അചഞ്ചലമാണ് അതാണ് വീണ്ടും വിഷയത്തിലൂടെ ഉയർത്തിക്കാട്ടിയത്. ത്രിവർണ പതാകയായിരുന്നുവെങ്കിൽ സല്യൂട്ട് ചെയ്യുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഗവർണറുമായി സർക്കാരിന് യാതൊരു പ്രശ്നവുമില്ല. ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടെന്നാന്ന് തന്നെയാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.അതേസമയം, പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച വിഷയത്തിൽ പ്രതികരണവുമായി കൃഷി മന്ത്രി പി പ്രസാദ്.

രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ലെന്നും രാജ്ഭവനിൽ ഇരുന്നുകൊണ്ട് ഗവർണർ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ രീതിയിൽ നമ്മൾ ഉപയോഗിക്കുന്ന ഭാരത മാതാവിൻറെ ചിത്രമല്ല രാജ്ഭവനിലുള്ളത് എന്നും ആർഎസ്എസ് മാത്രം ഇന്ത്യയിൽ ഉപയോഗിക്കുന്ന ഭാരത മാതാവിൻറെ ചിത്രമാണ് രാജ്ഭവനിൽ ഉള്ളത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button