
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ സസ്പെന്ഷന് മരവിപ്പിച്ചു. വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. ഒൻപത് വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്.
ചരിത്രത്തെ തിരുത്തി എഴുതാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഭാഗമായി വീണ്ടും എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ചരിത്രവിരുദ്ധത കുത്തി നിറക്കുകയാണെന്ന് ബാലസംഘം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പരിഷ്കരിക്കുന്ന പാഠപുസ്തകങ്ങളിലാണ് ബിജെപി സര്‍ക്കാര്‍ ചരിത്രത്തെ പൂര്‍ണമായും വളച്ചൊടിച്ചുകൊണ്ട് പുറത്തിറക്കിയിട്ടുള്ളത്. എന്‍.സി.ഇ.ആര്.ടി പരിഷ്കരിച്ച് പുറത്തിറക്കിയ എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഇന്ത്യയുടെ മധ്യ കാലഘട്ടത്തിലെ മുഗള്‍ രാജാക്കന്മാരെ ഇകഴ്ത്തിയും ശിവജി രാജാവിന്റെ കാലം മഹനീയമെന്നും വിവരിക്കുന്നത്.
ബാബറിന്റെയും അക്ബറിന്റെയും ഭരണകാലം ക്രൂരതയും അസഹിഷ്ണുതയും നിറഞ്ഞതായിരുന്നു എന്നും ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണിതെന്നും പരാമർശമുണ്ട്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനേഴാം നൂറ്റാണ്ട് വരെയുളള കാലഘട്ടത്തെക്കുറിച്ചുളള സാമൂഹ്യപാഠം പുസ്തകത്തിലാണ് സംഘപരിവാര്‍ അജണ്ട തിരുകി കയറ്റി ചരിത്രത്തെ വളച്ചൊടിച്ചിരിക്കുന്നതെന്നും ബാലസംഘം സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.