
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ്. മുന്നണിയുടെ പാലക്കാട് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലമാണ് രാഹുലിനെ സ്വാഗതം ചെയ്തത്. രാഹുല്‍ വിഷയത്തില്‍ മുസ്ലിം ലീഗിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു വരും. പാലക്കാടിന് നാഥനില്ലെന്ന കാര്യം ഉടന്‍ പരിഹരിക്കപ്പെടും. രാഹുല്‍ വിഷയം വോട്ടര്‍മാരെ ബാധിക്കില്ല. ജനങ്ങള്‍ക്ക് ഇടയില്‍ ഈ വിഷയം ചര്‍ച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുല്‍ വിവാദം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ മണ്ഡലത്തില്‍ എത്തുമ്പോള്‍ സംരക്ഷണം ഒരുക്കണമോയെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്നും മരക്കാര്‍ മാരായമംഗലം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ വിവാദത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പിന്നീട് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. നിയമസഭയില്‍ ആദ്യ ദിവസം എത്തിയെങ്കിലും പ്രതിപക്ഷം കുറിപ്പ് നല്‍കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുപോകുകയും ചെയ്തിരുന്നു. പിന്നീട് സഭയില്‍ വന്നിട്ടില്ല.