
ദേശീയപാത ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് യുഡിഎഫ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. 6000 കോടി സംസ്ഥാനം ഇതിനായി മുടക്കി ഫയൽ തുറന്നു. അതിന് മുഖ്യമന്ത്രി അടക്കം നേതൃത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഹൈവേ അതോറിറ്റി ആണ് നിർമിക്കുന്നത്. അടിസ്ഥാന സൗകര്യം ഒരുക്കി മേൽനോട്ടം വഹിച്ചാണ് സംസ്ഥാന മുന്നോട്ട് പോകുന്നത്. എന്ത് പറ്റിയെന്ന് എൻഎച്ച്എഐ അന്വേഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
‘പൊളിഞ്ഞ് കിട്ടിയത് ഭാഗ്യം എന്ന് ആഘോഷിക്കുന്നു. പരിശോധന വേണം, തിരുത്തൽ വേണം. നാഷണൽ ഹൈവേ ഫലപ്രദമായി തന്നെ മുന്നോട്ട് പോകും. എല്ലാ പ്രശ്നങ്ങകളും പരിഹരിക്കും. അന്വേഷണം വേണമെന്ന് പൊതിമരാമത്ത് മന്ത്രി ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദി നിർമിക്കുന്ന ഏജൻസിയാണ്. അത് നാഷണൽ ഹൈവേ അതോറിറ്റി ആണ്.
മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും കാത്തിരിക്കുന്ന ഒരു വർഷമാണ് വരുന്നത്. അതിന്റെ ഭാഗമാണ് ഇത്തരത്തിൽ ഉള്ള വാർത്തകൾ. മന്ത്രിമാർ തമ്മിൽ ഒരു പടലപ്പിണക്കവുമില്ല. എല്ലാവരും യോജിച്ചണ് മുന്നോട്ട് പോകുന്നത്. ഒരു ത്രയവും പാർട്ടിയിൽ ഇല്ല. മന്ത്രിമാർ യോജിച്ചാണ് മുന്നോട്ട് പോകുന്നത്. ഇക്കാര്യങ്ങൾ ഒന്നും പാർട്ടി പരിശോധിക്കാൻ പോകുന്നില്ല’- എം വി ഗോവിന്ദൻ മാസ്റ്റർ.