NationalNews

കരൂർ ദുരന്തം; നിയമ പോരാട്ടം തുടരുമെന്ന് TVK; നേതാക്കൾ റിമാൻഡിൽ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടിവികെ കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകൻ, കരൂർ സൗത്ത് സിറ്റി ട്രഷറർ പൗൻരാജ് എന്നിവരെ റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് കോടതിയുടേതാണ് ഉത്തരവ്. കോടതിവിധിയിൽ നിയമപോരാട്ടം തുടരുമെന്ന് ടിവികെയുടെ അഭിഭാഷകർ വ്യക്തമാക്കി.

നിയമവിരുദ്ധമായാണ് ടിവി കെ നേതാക്കൾക്കെതിരെ കേസെടുത്തതെന്നും അത് കോടതിയിൽ തെളിയിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. ടിവികെയോട് കോടതി ചോദ്യങ്ങൾ ഉയർത്തി. ഒരു മണിക്കൂറോളം നീണ്ട വാദമായിരുന്നു കോടതിയിൽ നടന്നത്. വിജയ് വന്നാൽ പാർട്ടിക്കാർ വന്നില്ലെങ്കിലും പൊതുജനം വരുമെന്ന് അറിഞ്ഞുകൂടെ എന്ന് കോടതി ചോദിച്ചു. വിജയുടെ ബസ് പോകാൻ സർക്കാരും പൊലീസും സൗകര്യം ഒരുക്കിയില്ലെന്നും അവശ്യപ്പെട്ടിട്ടും വേലുചാമിപുരത്തെ റോഡിലെ ഡിവൈഡറുകൾ പോലീസ് മാറ്റിവെച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിപാടി റദ്ദാക്കാനുള്ള അവകാശം പൊലീസിനുണ്ട്. സുരക്ഷാപ്രസംഗം ഉണ്ടായിട്ടു എന്തുകൊണ്ട് പോലീസ് പരിപാടി റദ്ദാക്കിയില്ല എന്നും ടിവികെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. അതേസമയം മതിയഴകനോടും നേതാക്കളോടും തിരക്കൊഴിവാക്കാൻ വിജയിയെ വേഗത്തിലെത്തിക്കണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ മനഃപൂർവ്വം വിജയിയെ വൈകിപ്പിച്ചെന്നും ഡിഎസ്പി ശെൽപ്പരാജ് പറഞ്ഞു. പൊലീസിന്റെ നിർദേശങ്ങൾ ടിവികെ ലംഘിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button