KeralaNews

കൈനിറയെ പ്രഖ്യാപനങ്ങളുമായി സ്റ്റാലിനും ഡിഎംകെയും ; പുതിയ ക്യാംപയിനുമായി ടിവികെ

തമിഴ്നാട്ടിൽ വൻ സൗജന്യങ്ങളും പണവും വാരിക്കോരി നൽകി വീണ്ടും അധികാരത്തിലെത്തുക എന്ന പതിവ് തന്ത്രം പയറ്റുകയാണ് സ്റ്റാലിനും ഡിഎംകെയും. ഈ സർക്കാർ സൗജന്യങ്ങൾ സന്തോഷത്തോടെ വാങ്ങി, നിങ്ങൾ വിജയ്‌ക്ക് വോട്ടുചെയ്യൂ എന്നൊരു ക്യാപെയിൻ ടിവികെയും തുടങ്ങിവച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഒരു കോപ്പിയടി വിവാദവും സോഷ്യലിടത്ത് കത്തുന്നത്.ചിലപ്പോഴൊക്കെ സ്റ്റാലിൻ സാർ… ചിലയിടങ്ങളിൽ സ്റ്റാലിൻ അങ്കിൾ.. ഇങ്ങനെ വിളികളിൽ ബഹുമാനം കൂട്ടിയും കുറച്ച് മക്കളുടെ കയ്യടി നേടുകയാണ് വിജയ്. നിങ്ങളുടെ പണം സർക്കാർ നിങ്ങൾക്ക് തരുന്പോൾ അത് സന്തോഷത്തോടെ വാങ്ങി വിജയ്ക്ക് തന്നെ വോട്ടുചെയ്യൂ മക്കളെ എന്നാണ് സാക്ഷാൽ വിജയ് ആഹ്വാനം ചെയ്യുന്നത്. ആരാധകകൂട്ടം പങ്കിടുന്ന വിഡിയോകളിലും ഇത് വ്യക്തം.

ഇതിനിടയിലാണ് സ്റ്റാലിൻ കോപ്പിയടിക്കുന്നു എന്നൊരു ആരോപണം സോഷ്യൽ ഇടങ്ങളിൽ ഉയരുന്നത്. ഇതിൽ പ്രധാനം പൊതുയോഗങ്ങളിലെ റാന്പ് വാക്കാണ്. ആദ്യ പൊതുപരിപാടി മുതൽ വേദിയിൽ നിന്നും ഏറെ ദൂരം നീട്ടി നിർമ്മിച്ച റാന്പിലൂടെ വിജയ് പ്രവർത്തകരിലേക്കെത്തുന്നത് പതിവാണ്. പൂക്കളും കൊടികളും വിതറി പ്രവർത്തകർ ആ നടത്തം ആഘോഷമാക്കും. ഈ ഐഡിയ അതുപോലെ കഴിഞ്ഞ പൊതുറാലിയിൽ സ്റ്റാലിൻ കോപ്പിയടിച്ചെന്നാണ് ടിവികെ വാദം. എന്തിന് വെള്ള ഷർട്ടും പാന്റും പോലും അതുപോലെ പകർത്തിയെന്നാണ് ആരോപണം.

അച്ഛനെ പോലെ മകൻ ഉദയനിധിയും വിജയ്‌യ് കോപ്പിയടിച്ചതിനും തെളിവ് നിരത്തുന്നു പ്രവർത്തകർ. ആരാധകർക്കൊപ്പമുള്ള സെൽഫി കൊണ്ടും സെൽഫി വീഡിയോ കൊണ്ടും വിജയ് സോഷ്യൽ മീഡിയ കത്തിക്കുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഉദയനിധിയും തന്റെ പൊതുപരിപാടികളിൽ സെൽഫി വിഡിയോ എടുത്ത് പങ്കിടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button