KeralaNews

കേന്ദ്രത്തിൻ്റെ ആഴക്കടൽ ഖനന നീക്കത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത

ആഴക്കടൽ ഖനനത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത രംഗത്ത്. ആഴക്കടൽ ഖനനം സുനാമി പോലെ തീരദേശ ജനതയെ ബാധിക്കുമെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞു.

കടലിനെ ഒരു വിൽപ്പനച്ചരക്കായി കാണുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ആഴക്കടൽ ഖനനത്തിൽ പുനരാലോചനയും വിശദമായ പഠനവും നടത്തണം. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കണം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ തീരദേശ ജനതയെ മുന്നണികൾ അവഗണിക്കരുത്. കടൽ ഖനനത്തെ ഒറ്റക്കെട്ടായി എതിർക്കണം. ആ ശ്രമങ്ങൾക്കൊപ്പം തിരുവനന്തപുരം ലത്തിന് അതിരൂപത നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button