
സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലെഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. 11 ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കി. പത്തനംതിട്ട എസ്പി വി.ജി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഐജി ആയി നിയമിച്ചു. പകരം ആർ ആനന്ദിനെ പത്തനംതിട്ട ജില്ല പോലീസ് മേധാവിയായി നിയമിച്ചു. കൊല്ലം റൂറൽ എസ് പി സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി എസ്പി വിഷ്ണു പ്രദീപിന് കൊല്ലത്ത് നിയമനം. റെയിൽവേസ് എസ്പി അരുൺ കൃഷ്ണയ്ക്ക് വിഐപി സെക്യൂരിറ്റി ഡിസിപി ആയാണ് നിയമനം.