
എൻ എം വിജയന്റെ കുടുംബത്തെ കോൺഗ്രസ് ചതിച്ച വിഷയത്തിൽ സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൻ എം വിജയന്റെ കുടുംബവുമായി തിരുവഞ്ചൂർ സംസാരിച്ച ശബ്ദരേഖയാണ് പുറത്തായത്.
സണ്ണി ജോസഫിനെ കൊണ്ട് ഒരു കാര്യവുമില്ല. പി സിദ്ധിഖിന്റെ നിലപാട് തെറ്റാണ്. ആത്മത്യയുടെ ഉത്തരവാദി ഐ സി ബാലകൃഷ്ണൻ ആണെന്ന് പത്മജ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അത് തനിക്ക് അറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.