
തിരുവനന്തപുരം: കേരളത്തിലെ 22 ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കരുടെ സമുദായ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അവർക്കുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്നും അതു മായ് ബന്ധപ്പെട്ട് മേലധികാരികളുമായി ചർച്ച ചെയ്ത് ആശങ്കകൾ ദുരീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമുദായ സർട്ടിഫിക്കറ്റിനു വേണ്ടി ബിഷപ്പുമാർ നൽകി വരുന്ന ശുപാർശയെ സംബന്ധിച്ച് നിയമസഭയിൽ പറഞ്ഞ പരാമർശത്തിൽ ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ നൽകിയ കത്തിനാണ് അദ്ദേഹം മറുപടി പറഞത്. സംസ്ഥാന ജനറൽ സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, സംസ്ഥാനവൈസ് പ്രസിഡന്റ് ജോസ് കുരിശിങ്കൽ, ഇ.ടി. ടൈസൻ മാറ് മാസ്റ്റർ MLA ,ദലീമ ജോജോ MLA, യൂജിൻ മറോലി എന്നിവരാണ് മന്ത്രിയെ കണ്ടത്.
