
ബിഹാര്‍ നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം. ജനപ്രിയ വാഗ്ദാനങ്ങളുമായി ‘തേജസ്വി പ്രാൺ പത്ര’ എന്ന പേരിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും വനിതകൾക്ക് 2,500 രൂപ ധനസഹായവും ഉറപ്പുനൽകുന്ന പത്രികയിൽ, അധികാരത്തിലെത്തിയാൽ 20 ദിവസത്തിനകം ഓരോ കുടുംബത്തിലും ഒരംഗത്തിന് ജോലി നിയമം അവകാശമാക്കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്. കർഷകർക്ക് മിനിമം താങ്ങു വില ഉറപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആർ ജെ ഡി അധ്യക്ഷൻ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനപ്രിയ വാഗ്ദാനങ്ങളുൾപ്പെടുത്തി പ്രകടന പത്രികയും സഖ്യം പുറത്തിറക്കിയത്.
വഖഫ് നിയമ ഭേദഗതി മരവിപ്പിക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനമുണ്ട്. അതേസമയം, എൻ ഡി എയുടെ പ്രകടന പത്രിക നാളെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.



