KeralaNewsPolitics

രാഷ്ട്രീയ നേട്ടത്തിനായി നാട് തകരട്ടെ എന്ന നിലപാടാണ് ചിലര്‍ക്ക്: മുഖ്യമന്ത്രി

രാഷ്ട്രീയ നേട്ടത്തിനായി നാട് തകരട്ടെ എന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട എല്‍ഡിഎഫ് ജില്ലാ ബഹുജന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

9 വർഷത്തെ എൽ ഡി എഫ് ഭരണം ജനങ്ങൾ വിലയിരുത്തുന്നുണ്ട്. 2016 ലെ കേരളീയ മനസ് ഈ നാടിന് മാറ്റമുണ്ടാകില്ലെന്നായിരുന്നു. എന്നാൽ ഒന്നാം എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് എൽ ഡി എഫ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ മനഃപൂർവമായ ശ്രമങ്ങളായിരുന്നു നടന്നത്. അതിനായി കെട്ടിച്ചമച്ച നുണ കോൺഗ്രസും ബിജെപിയും ഒരുമിച്ച് പ്രചരിപ്പിച്ചു. ഇതിനോടൊപ്പം വലതുപക്ഷ മാധ്യമങ്ങളും കച്ചകെട്ടി ഇറങ്ങി. അന്ന് എൽ ഡി എഫ് തകർന്നു എന്ന പ്രവചനം നടത്തി. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പ്രചരണം നടത്തിയവർക്ക് തിരിച്ചടിയായി 99 സീറ്റാണ് ജനങ്ങൾ എൽഡിഎഫിന് തന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നിട്ടും അടങ്ങിയിരിക്കുന്നവരല്ല ഇക്കൂട്ടരെന്നും രണ്ടാം എൽഡിഎഫ് സർക്കാരിനെതിരെയും വ്യാപകമായ നുണ പ്രചരണം നടത്തി. നമ്മുടെ നാട് തകരട്ടെ എന്ന നിലപാടാണ് ഇവർക്കുള്ളത്. രാഷ്ട്രീയത്തിനായി നാടിനെ തകർക്കുന്ന നിലപാട് പാടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button