KeralaNews

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം വി.ഡി. സതീശനെതിരെയല്ല; എന്‍എസ്എസ്

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. 89 വയസ്സുള്ള വെള്ളാപ്പള്ളിയെ വിമര്‍ശിച്ചതിനാണ് പ്രതികരിച്ചത്. ഇപ്പോഴത്തെ ചര്‍ച്ച ഐക്യത്തെ കുറിച്ചാണ്. ഐക്യത്തിന് ഒരു രാഷ്ട്രീയ നേതാവിന്റെയും ഒത്താശ വേണ്ടെന്നും ജി സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെ വളരെ മോശമായി ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഏത് രാഷ്ട്രീയ നേതാവാണെങ്കിലും അവര്‍ക്കത് ഭൂഷണമല്ലെന്നാണ് പറഞ്ഞത്. എസ്എന്‍ഡിപിയും എന്‍എസ്എസും ഒരുമിക്കാന്‍ അവര്‍ വിചാരിച്ചാല്‍ മതി. ഇതിനൊരു രാഷ്ട്രീയ നേതാവിനെയും ഒത്താശ വേണ്ട. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വാര്‍ത്ത കുറിപ്പിലാണ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം സമുദായ സംഘടന നേതാക്കള്‍ക്കെതിരെ താന്‍ മോശമായി പറയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. താനൊരു സമുദായത്തെയും തള്ളി പറഞ്ഞിട്ടില്ല. പോകുന്നത് തിണ്ണ നിരങ്ങലെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ പോകാതിരിക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു. തന്റെ നിലപാട് കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരായ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും കടന്നാക്രമണത്തില്‍ കരുതലോടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. സമുദായസംഘടനകളെ തള്ളാതെയും പ്രതിപക്ഷനേതാവിനെ പിന്തുണച്ചുമാണ് നേതാക്കള്‍ രംഗത്ത് വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button