
കേരള അസ്സംബിളി തിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോണിന് കപ്പൽ (ഷിപ് ) ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. സ്റ്റാർ (നക്ഷത്രം) ചിഹ്നമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കപ്പൽ ചിഹ്നത്തിൽ ഞങ്ങൾ സന്തുഷ്ടരാണെന്നു പ്രവർത്തകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നുണ്ട്.

“നമ്മൾ ഒരു കപ്പലിന്റെ ചിഹ്നവുമായി തിരഞ്ഞെടുപ്പിൽ മത്സരിക്കും. കപ്പൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ, ജലഗതാഗതം , സംസ്കാരം, നാഗരികത, വിഴിഞ്ഞം വഴിയുള്ള വ്യാപാരവികസനം എന്നിവയെ പ്രതീകപ്പെടുത്തുന്നു. കപ്പൽ ചിഹ്നം കേരളത്തിൽ ഐക്യത്തോടെ മുന്നോട്ട് പോകാൻ നമ്മെ സഹായിക്കും,” ഒരു കോൺഗ്രസ്സ് പ്രവർത്തകൻ്റെ പ്രതികരണം ഇതായിരുന്നു.
ചിഹ്നം ഏതായാലും സി പി ജോണിന് മുപ്പത്തി ഏഴായിരത്തി എഴുനൂറ്റി പതിനാറിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് സി എം പി പ്രവർത്തകൻ കണക്കുകൾ നിരത്തി പറഞ്ഞു.



