KeralaNews

എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം; ലോഗോ പ്രകാശനം നിർവഹിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി

എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം ചെയ്ത് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ദില്ലി സുർജിത്ത് ഭവനിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ എസ്എഫ്ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, മുൻ എസ്എഫ്ഐ അഖിലേന്ത്യ ഭാരവാഹികളും പങ്കെടുത്തു. ജൂൺ 27 മുതൽ 30 വരെ കോഴിക്കോട് വെച്ചാണ് അഖിലേന്ത്യ സമ്മേളനം നടക്കുക.

ജൂൺ 27 മുതൽ 30 വരെ നടക്കുന്ന എസ്എഫ്ഐയുടെ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ദില്ലി സുർജിത് ഭവനിൽ നടന്നു. സിപിഐഎം ജനറൽ സെക്രട്ടറിയും എസ് എഫ് ഐ മുൻ അഖിലേന്ത്യ പ്രസിഡണ്ടുമായ എം എ ബേബി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശി ലിബിൻ ഉണ്ണികൃഷ്ണനാണ് ലോഗോ ഡിസൈൻ ചെയ്തത്.

കോഴിക്കോട് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ആൻമാൻ നിക്കോബാർ മുതൽ കശ്മീരു വരെയുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നും, രാജ്യത്തെ വിദ്യാർത്ഥികളുടെ അവകാശ ലംഘനങ്ങൾക്കെതിരായ എസ്എഫ്ഐയുടെ പോരാട്ടത്തിന് സമ്മേളനം കൂടുതൽ കരുത്ത് പകരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് പറഞ്ഞു. മുൻ എസ്എഫ്ഐ അഖിലേന്ത്യ ഭാരവാഹികളായ നിലോത്പൽ ബസു അരുൺകുമാർ,ജോയിന്‍റ് സെക്രട്ടറിമാരായ ദിപ്സിത ധർ, ആദർശ് എം. സജി, ദില്ലി സംസ്ഥാന സെക്രട്ടറി ഐഷെ ഘോഷ്, പ്രിസിഡന്‍റ് സുരജ് എളമൺ, അഭിജിത് എം എൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button