KeralaNews

ലൈംഗിക പീഡന ആരോപണം; രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

ലൈംഗിക പീഡന ആരോപണത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഹുല്‍ പീഡനത്തിന് ഇരകളായ സ്ത്രീകളെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു. 18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് പീഡനത്തിന് ഇരകളായതെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചത്.

പത്തു പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ പലതും ഗുരുതരമാണെന്നും, ഒന്നിലേറെ സ്ത്രീകള്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. മൂന്നാം കക്ഷികളുടെ പരാതികളുടേയും മാധ്യമ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. രാഹുലിനെതിരെ ബി എന്‍ എസ് 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. പരാതിക്കാരില്‍ ഒരാളായ അഡ്വ ഷിന്‍ോയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button