KeralaNews

ബിജെപി സംസ്ഥാന കമ്മിറ്റി; 163 അംഗ കമ്മിറ്റിയെ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ

ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. 163 അംഗ കമ്മിറ്റിയാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. വി മുരളീധരൻ പക്ഷത്തിലെ പ്രമുഖ നേതാകളായ നാരായണൻ നമ്പൂതിരി, സി ശിവൻകുട്ടി, പി രഘുനാഥ് എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽ ഒതുക്കി. ഭാരവാഹി പട്ടികയിൽ നിന്ന് തഴഞ്ഞ പ്രമുഖ നേതാക്കളെ നാഷണൽ കൗൺസിലിലേക്ക് പരിഗണിക്കും എന്ന് കരുതിയിരുന്നെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ഒതുക്കി.

യുവമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അരുൺ പ്രകാശ്, ഇന്റലെക്ച്വൽ‌ സെൽ കൺവീനർ യുവരാജ് ഗോകുൽ, മുൻ സോഷ്യൽ മീഡിയ കൺവീനവർ എസ്‌ ജയശങ്കർ, മീഡിയ കൺവീനവർ എം സുവർണപ്രസാദ് എന്നിവരെ പരിഗണിച്ചില്ല. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ,രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവരടങ്ങുന്ന 24 അംഗ കോർ കമ്മിറ്റിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button