
സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനുമായി വൈസ് പ്രസിഡന്റ് എന്‍ക്ലേവില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേയ്ക്ക് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചു. നവംബര്‍ മൂന്നിന് നടക്കുന്ന കൊല്ലം ഫാത്തിമമാതാ കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാമെന്ന് ഉപരാഷ്ട്രപതി അറിയിച്ചു.
എറണാകുളം എസ് ആര് വി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 180ാം വാര്‍ഷിക ആഘോഷത്തിലും ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ശ്രീ വിദ്യാലയ സൈനിക സ്ക്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനും തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചതിന്റെ 25-ാം വാര്‍ഷിക ആഘോഷത്തിലും പങ്കെടുക്കുമെന്ന് ഉപരാഷ്ട്രപതി അറിയിച്ചു.
ജനുവരിയില്‍ ദില്ലിയില്‍ പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ടി വി ആര് ഷേണായി അവാര്‍ഡ് ഉപരാഷ്ട്രപതി സമ്മാനിക്കും. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കുന്നത് മികച്ച പാര്‍ലമെന്ററി റിപ്പോര്‍ട്ടര്‍ക്കാണ്. പ്രൊഫ. കെ വി തോമസ് രചിച്ച പ്രിയസഖി ഷേര്‍ളി എന്ന പുസ്തകവും വൈസ് പ്രസിഡന്റിന് നല്കി.



