KeralaNewsPolitics

നരേന്ദ്രമോദിയെ പുകഴ്ത്തി തരൂരിന്റെ ലേഖനം; പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍.. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാന ആസ്തിയാണെന്ന് തരൂര്‍. ഊര്‍ജവും ആശയവിനിമയത്തിനുള്ള കരുത്തും കൊണ്ട് നരേന്ദ്രമോദി ബഹുദൂരം മുന്നിലാണെന്നും ദി ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായുള്ള തരൂരിന്റെ തുടര്‍ പ്രതികരണങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നതിനിടെയാണ് വീണ്ടും പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് തരൂര്‍ രംഗത്തെത്തുന്നത്. ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് പേജിലാണ് പങ്കുവച്ചിരിക്കുന്നത്.

ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ പ്രതികരണം.. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുള്ള വിദേശപര്യടനവും മറ്റ് നടപടികളെയും വിവരിച്ച തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴത്തി.. മോദിയുടെ ഊര്‍ജ്ജവും ചലനാത്മകതയും ഇന്ത്യയുടെ പ്രധാന ആസ്തിയാണെന്നായിരുന്നു തരൂരിന്റെ പക്ഷം.. ആഗോള വേദിയില്‍ ഇന്ത്യയുടെ വലിയ ആസ്തിയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി, കൂടുതല്‍ പിന്തുണ മോദി അര്‍ഹിക്കുന്നു.. ഐക്യത്തിന്റെ ശക്തി ആശയവിനിമയത്തിന്റെ കരുത്ത് എന്നിവയില്‍ മോദി ബഹുദൂരം മുന്നിലാണെന്ന് തരൂര്‍ ലേഖനത്തില്‍ പറയുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയും, ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിലും പ്രധാനമന്ത്രിയെ പ്രശംസിച്ച് തരൂര്‍ രംഗത്ത് എത്തിയിരുന്നു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് തരൂര്‍ നടത്തിയ പ്രസ്താവനയും വിവാദമായി.. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ആലോചിക്കാതെ നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനപ്രകാരമുള്ള വിദേശയാത്രയും കോണ്‍ഗ്രസിനുള്ളില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളും കോണ്‍ഗ്രസിനിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയെങ്കിലും പരസ്യ വിമര്‍ശനത്തിന് നേതൃത്വം തയ്യാറായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button