
ഉത്തരാഖണ്ഡ് മഴക്കെടുതിക്ക് പിന്നാലെ പ്രധാനമന്ത്രി ഉത്തരാഖണ്ഡ് സന്ദർശിക്കും. പ്രളയബാധിത മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് സന്ദര്‍ശനം. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷം ഡെറാഡൂണില്‍ എത്തിച്ചേരും. 5 മണിക്ക് ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന, കേന്ദ്ര ഉദ്യോഗസ്ഥരുമായി ഒരു ഉന്നതതല യോഗം ചേരും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കാരണം ഉത്തരാഖണ്ഡ് അതിരൂക്ഷമായ മൺസൂൺ ദുരന്തങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.