KeralaNews

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചങ്ങനാശ്ശേരി എൻ.എസ്.എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കണ്ടത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് സുകുമാരൻ നായർ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി എൻ വാസവനും ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിളും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. 15 മിനിറ്റോളം മുഖ്യമന്ത്രി ആശുപത്രിയിൽ ചെലവഴിച്ചു. ആരോഗ്യം വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമ്മപദത്തിൽ പൂർണ്ണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടെയെന്ന് ആശംസിച്ചു.

എൽഡിഎഫ് സർക്കാർ 2016 ൽ അധികാരത്തിൽ വന്നിരുന്നില്ലെങ്കിൽ കേരളം തകർന്നു പോകുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച മഹായോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. കൃത്യമായ കണക്കുകളുടേയും ഭരണ നേട്ടത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

2016ന് മുമ്പ് കേരളം കടുത്ത നിരാശയിലായിരുന്ന കാലമായിരുന്നു. അക്കാലത്ത് കാലം മാറുന്നതിന് അനുസരിച്ച് നമ്മൾക്ക് മുന്നേറാൻ സാധിച്ചിരുന്നില്ല. അങ്ങനെ നിരാശയിലായിരുന്ന കാലത്താണ് എൽഡിഎഫ് 600 ഇനങ്ങളുള്ള ഒരു പ്രകടനപത്രിക അവതരിപ്പിച്ചത് ജനങ്ങൾ അതിനെ സ്വീകരിച്ചു. അന്ന് അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ 2021 ൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ വിരലിൽ എണ്ണാവുന്നത് ഒഴിച്ച് വാഗ്ദാനങ്ങൾ പൂർത്തികരിച്ചു. അതിന്റെ ഫലമായാണ് തുടർഭരണം ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button