KeralaNews

‘കേരളത്തെയും തമിഴ്‌നാടിനെയും ഒരുപോലെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്’: മുഖ്യമന്ത്രി

കേരളത്തെയും തമിഴ്‌നാടിനെയും ഒരുപോലെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്രാജ്യത്വ അധിനിവേശത്തെ ചെറുത്ത ചരിത്രമാണ് രാജ്യത്തിനുള്ളതെങ്കില്‍ ഇന്ന് അത്തരക്കാരെ അനുസരിക്കുന്ന സമീപനമാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, ‘നാ സ്ത്രീ സ്വതന്ത്ര്യം അര്‍ഹതി’ എന്ന് പറയുന്ന ആളുകളാണ് കേന്ദ്രത്തിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ പതിനേഴാമത് സമ്മേളനമാണ് മാര്‍ത്താണ്ഡത്ത് വച്ച് നടന്നത്. പൊതുസമ്മേളനത്തിന് മുന്നോടിയായി ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണെന്നും, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

GST നിരക്കിലെ മാറ്റം സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും, കേരളവും തമിഴ്‌നാടും ആവശ്യപ്പെട്ടതൊന്നും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്രം തിടുക്കം കാണിക്കുകയാണെന്നും, ഇതിന് പിന്നില്‍ ദേശീയ പൗരത്വ നിയമം നടപ്പിലാക്കാനുള്ള ഗൂഢ തന്ത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button