
ദിവ്യ എസ് അയ്യറിനെതിരെ കോൺഗ്രസ് സ്വീകരിച്ച നിലപാട് അപക്വമായതെന്നും. പുരുഷമേധാവിത്വ ചിന്തയുടെ ഭാഗമായാണ് അങ്ങനെയുള്ള നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ ദിവ്യ എസ് അയ്യർ കെ കെ രാഗേഷിനെ പറ്റി സാമൂഹ്യമാധ്യമത്തിൽ ഇട്ട പോസ്റ്റിനെതിരെ നടന്ന കോൺഗ്രസ് സൈബർ ആക്രമണത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പുരുഷമേധാവിത്വത്തിന്റെ ഭാഗമായ ചിന്തയാണ് ദിവ്യക്കെതിരായ ആക്രമണം ഉണ്ടാകാൻ കാരണമെന്നും. ദിവ്യയുടെ ഭർത്താവിന്റെ രാഷ്ട്രീയത്തിന് വിരുദ്ധമായി അവർ പ്രവർത്തിച്ചു എന്നതാണ് അവർക്കെതിരായ സൈബർ ആക്രമണത്തിന് കാരണമെന്നും. എന്നാൽ അവർ രാഷ്ട്രീയക്കാരന്റെ ഭാര്യ മാത്രമല്ല സർക്കാർ ഉദ്യോഗസ്ഥ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യരെ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സോഷ്യൽ മീഡിയയിൽ വ്യാപകമായി ആക്രമിക്കുകയായിരുന്നു.