
എസ് ഐ ആര്‍ കേരളത്തില്‍ നടപ്പാക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തില്‍ ഭരണത്തില്‍ വന്ന് ഇടതുപക്ഷം ചരിത്ര നേട്ടം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സഖാവ് കോടിയേരി അനുസ്മരണ ദിനത്തില്‍ പതാക ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇസ്രയേല്‍ പാലസ്തീനില്‍ നടത്തുന്ന വംശഹത്യക്കെതിരെ സിപിഐഎം ശരിയായ നിലപാട് സ്വീകരിക്കുന്നു. അതേസമയം സാമ്രാജ്യത്വ വിരുദ്ധ നിലപാട് എടുക്കാന്‍ യു.ഡി.എഫിന് കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ വിവാദങ്ങൾക്കിടെ ബീഹാറിലെ അന്തിമ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചിരുന്നു. വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിൽ വൈകാതെ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. 7 കോടി 24 ലക്ഷം വോട്ടർമാർ അന്തിമ പട്ടികയിൽ ഇടം പിടിച്ചതായും 65 ലക്ഷത്തോളം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായുമാണ് വ്യക്തമാക്കുന്നത്.