ഒഴിഞ്ഞ ക്യാൻവാസുകൾ

ലക്ഷ്മി ചങ്ങണാറ എന്ന യുവ കവയത്രിയുടെ ആദ്യ കവിത സമാഹാരമാണ് ഒഴിഞ്ഞ ക്യാൻവാസുകൾ.
പ്രഭാത ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഒരു പെൺമനസിന്റെ മോഹങ്ങളും മോഹഭംഗങ്ങളും പ്രതിഷേധവും പ്രത്യാശയും പ്രമേയങ്ങൾ ആകുന്ന 45 കവിതകൾ ഉൾക്കൊള്ളുന്നുണ്ട്.
ഒരുവൾ തനിച്ചാല്ലാതാകുന്നത്
അവളുടെ രാത്രികൾ
ഏകാന്തതയിലേക്ക് തുറക്കുമ്പോഴാണ്…
ഇത്തരം ചിന്തകളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന വരികളാണ് സമാഹാരത്തിൽ അധികവും ഉള്ളത് . വായനക്കാർക്ക് മുന്നിൽ കടിഞ്ഞാൺ ഇല്ലാത്ത ഏകാന്തതകളുടെയും വിഷാദത്തിന്റെയും ഒരു പെൺ ലോകം തുറന്നിടുന്നുണ്ട് ഇതിലെ കവിതകൾ. അതിലെ ചിന്തകൾ ഒക്കെയും വിദൂരവും വിശാലവും ആണ്. പ്രണയ നൊമ്പരങ്ങളും ഒറ്റപ്പെടലിന്റെ വേദനകളും വേണ്ടുവോളം മുറ്റി നിൽക്കുന്നുണ്ട് കവിതകൾക്കുള്ളിൽ.
വായനക്കാരെ അലോസരപ്പെടുത്തില്ലെന്ന് ഉറപ്പുള്ള ഒരു കവിതാ സമാഹാരം.
കവി തന്റെ ഭാവനകളിൽ വായനക്കാരന്റെ ആസ്വാദനത്തിന് വേണ്ടതെല്ലാം കരുതിയിട്ടുണ്ട്.
- ആ ഒരുവൾ
- ഒഴിഞ്ഞ ക്യാൻവാസുകൾ
- ബന്ധം
- പെയ്തൊഴിയാതെ
- അവൻ ഋഷികേഷ് നാഗർകോവിൽ
- ഹൃദയം കൊണ്ടെഴുതിയ കവിത
- അച്ഛൻ
- ഒറ്റത്തുരുത്തുകൾ
- മയിൽപീലി
- ഒറ്റയ്ക്ക് പൂത്തൊരു ഭ്രാന്തിപ്പെണ്ണ്
- നിന്നോളം
- നല്ലമ്മുമ്മ
- തിരസ്കൃത
- അവൾ
- പുലയറ്റ ബന്ധങ്ങൾ
- വെയിൽ ചാഞ്ഞ സായന്തനങ്ങൾ
- ചിന്തകൾ വെന്ത പടിപ്പുര മുറ്റത്ത് തനിയെ
- വിദൂരം
- പൂക്കാലം പോയതിൽ പിന്നെ
- അനന്തതകൾക്കും അപ്പുറം
- കാണാം മറയത്തെ സ്വാതന്ത്ര്യം
- പിറക്കാത്ത കുഞ്ഞ്
- നരച്ച കിനാവുകൾ
- മതിലുകൾ മറന്ന് വസന്തം
- ഭൂമിയിലെ ദൈവങ്ങൾ
- ഊന്നു വടികൾ ഇല്ലാത്ത സത്യങ്ങൾ
- ഒരു കവിത ജനിക്കുമ്പോൾ
- വിധിയുടെ അവശേഷിപ്പുകൾ
- ഒസ്യത്ത്
- ഭൂമിയില്ലാത്തവരുടെ ഭൂപടങ്ങൾ
- പ്രതീക്ഷ
- കവിതകളിൽ കനവ് തീർത്തവൾ
- നിഷ്കാസിത മോഹങ്ങൾ
- വീണ്ടുമൊരു ബാല്യത്തിലേക്ക്
- ജലം
- അക്ഷര ദക്ഷിണ
- ചിറകറ്റു പോയവർ
- അനാഥരായവർ
- ഒരു തിരുത്ത്
- മാ നിഷാദാ
- സ്വപ്നാടനങ്ങൾ
- നിർവചനം ഇല്ലാത്ത ചിലതുകൾ
- അസ്പൃശ്യങ്ങൾ
- മുക്തതയുടെ മാറ്റൊലികൾ
- പ്രിയ ഹൃദയമേ
തുടങ്ങിയ 41 കവിതകളുടെ സമാഹാരമാണ് ഒഴിഞ്ഞ ക്യാൻവാസുകൾ.
അവനവന്നിലേക്ക് തുറന്നുവച്ച വാതിലുകളാണ് ഈ കവിത സമാഹാരത്തിലെ കവിതകൾ എല്ലാം തന്നെ. ഒരു വായനക്കാരിയെ കവയത്രിയുടെ പ്രണയ പക്ഷത്തുനിർത്തുന്ന ആഖ്യാന രീതി പ്രശംസനീയമാണ്.
പ്രശസ്ത സാഹിത്യകാരി ശാന്ത തുളസിധരൻ എഴുതിയ ആസ്വാദനവും വിപിൻദാസ് എഴുതിയ അവതാരികയും ഉൾക്കൊള്ളുന്ന പുസ്തകം പ്രഭാത് ബുക്സിന്റെ എല്ലാ ഷോപ്പുകളിലും ഓൺലൈനായും ലഭിക്കും.