KeralaNews

‘കൊടകരയിൽ ഇ ഡിയ്ക്ക് നിഷ്പക്ഷത ഇല്ല‘; ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് വിഡി സതീശൻ

കൊടകരയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു. നേരത്ത പൊലീസ് റിപ്പോർട്ടിൽ പറയുന്ന ഒരു കാര്യങ്ങളും ഇപ്പോൾ നിലവിലില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

ധർമ്മരാജൻ ഈ പണം എവിടെ നിന്ന് കൊണ്ടുവന്നു എന്നും വിഡി സതീശൻ ചോദിച്ചു. സാധാരണ ഗതിയിൽ കുഴൽപ്പണ ഇടപാടിൽ ആദ്യം അന്വേഷിക്കുന്നത് എവിടെ നിന്നാണ് പണം വന്നതെന്നും എവിടേക്കാണ് കൊണ്ട് പോയതെന്നുമാണ്. ധർമ്മരാജന്റെ ഫോൺകോൾ ഉൾപ്പടെ പരിശോധിച്ചതാണ്. ഇതടക്കമുള്ള കാര്യങ്ങളും പൊലീസ് റിപ്പോർട്ടിലുണ്ട്. പക്ഷേ ഇപ്പോൾ അതൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തെ സംബന്ധിച്ച് കവര്‍ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അതില്‍ സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥരും പറഞ്ഞു. കവര്‍ച്ച നടന്നതിന് ശേഷം ആരൊക്കെ പണം കൈപ്പറ്റി, എന്തിന് വേണ്ടി ഉപയോഗിച്ചു, കള്ളപ്പണമായി മാറ്റിയോ, സ്വത്തുക്കള്‍ വാങ്ങാന്‍ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. ഈ അന്വേഷണത്തിലാണ് പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button