Kerala

വി ശിവന്‍കുട്ടിയെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ്

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോയെന്ന് വി ഡി സതീശന്‍ പറഞ്ഞു. നിയമസഭയില്‍ ഡെസ്‌കിനു മുകളില്‍ കയറി അസംബന്ധം പറഞ്ഞ ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാന്‍ വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

”നിയമസഭയില്‍ അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് ഡെസ്‌കിനു മുകളില്‍ കയറി നിന്ന് അസംബന്ധം മുഴുവന്‍ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാന്‍ വരുന്നത്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി ശിവന്‍കുട്ടിയുടെ നിയമസഭയിലെ പ്രസംഗം. ഇത്രയും വിവരദോഷികളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല” എന്ന് വിഡി സതീശന്‍ പറഞ്ഞു.

നിയമസഭയില്‍ അസംബന്ധം പറയുന്നവര്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരല്ല. വാര്‍ത്ത വരുമെന്ന് കണ്ടാല്‍ എന്ത് വിഢിത്തവും വായില്‍ നിന്ന് വരുവോ. നമ്മുടെ പിള്ളേരെ ഓര്‍ത്ത് സങ്കടപ്പെടുന്നു. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താ പറയേണ്ടത്. എക്‌സൈസ് വകുപ്പായിരുന്നുവെങ്കില്‍ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു. ഏതു മാളത്തില്‍ പോയി ഒളിച്ചാലും ഈ സ്വര്‍ണ്ണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. അതിനുവേണ്ടി യുഡിഎഫ് അവസാനം വരെ പ്രവര്‍ത്തിക്കുമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

vd satheesan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button