
യെമനില്‍ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പ്രശംസിച്ച് ശശി തരൂര്‍ എം പി. കാന്തപുരം അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടല്‍ പുതിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ശശി തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയകരമാകാന്‍ കേരളം ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കുന്നു, മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കാനും വെറുപ്പും വിദ്വേഷവും വളര്‍ത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന് നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം എന്നും ശശി തരൂര്‍ കുറിച്ചു.
കുറിപ്പ്:
യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തില്‍ വിവിധ ഇടപെടലുകള്‍ 2020 മുതല്‍ നടന്നിട്ടുണ്ട്. യെമനിലെ ഇന്ത്യയ്ക്ക് ഒരു എംബസിയുണ്ട് എന്നാല്‍ യെമനിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യം കാരണം, 2015 ഏപ്രില്‍ മുതല്‍ ജിബൂട്ടിയിലെ ഒരു ക്യാമ്പ് ഓഫീസില്‍ നിന്നാണ് സനയിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. ഇത് കൊണ്ട് തന്നെ നമ്മുടെ നയതന്ത്രപരമായ ഇടപെടലുകള്‍ ഇതു വരെ വിജയിച്ചിട്ടില്ല.
ഈ അവസരത്തില്‍ ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ജാമിയ മര്‍കസ് ചാന്‍സലറുമായ ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടല്‍ പുതിയ പ്രതീക്ഷ നല്‍കുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയകരമാകാന്‍ കേരളം ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കുന്നു. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കാനും വെറുപ്പും വിദ്വേഷവും വളര്‍ത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദ്.