
യു ഡി എഫിന് അകത്തും പുറത്തും പ്രശ്‌നങ്ങളാണെന്നും നിലമ്പൂർ തെരഞ്ഞെടുപ്പോടെ പൊട്ടിത്തെറിയിലെത്തുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞത്. അതുണ്ടാവും. ഇടതുമുന്നണിയ്ക്ക് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി നിരവധി താത്പര്യങ്ങളുടെ ഉത്പന്നമാണെന്ന് എ വിജയരാഘവനും പ്രതികരിച്ചു. യു ഡി എഫില്‍ അന്തഃഛിദ്രങ്ങള്‍ രൂക്ഷമാണെന്ന് വ്യക്തമാകുന്നു. പുറത്ത് പറയുന്നത് പോലെയല്ല അവരുടെ അകത്ത് പ്രശ്‌നങ്ങളാണ്. എതിരാളിയെ തോല്‍പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെയാകും എൽ ഡി എഫ് മത്സരിപ്പിക്കുക. സംസ്ഥാന സെക്രട്ടേറിയറ്റും ജില്ലാ, മണ്ഡലം, നേതൃയോഗങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
സര്‍ക്കാരിനെ കുറിച്ചുള്ള വിലയിരുത്തലും ഉപതെരഞ്ഞെടുപ്പില്‍ നടക്കും. ഭരണത്തില്‍ എൽ ഡി എഫ് ആയതുകൊണ്ട് അത് സ്വാഭാവികമാണ്. മൂന്നാമതും എൽ ഡി എഫ് വരിക എന്നതിലേക്കുളള നിര്‍ണായക ചുവടുവെപ്പാകും നിലമ്പൂര്‍. കെ പി സി സി സെക്രട്ടറിയായിരിക്കുന്ന ആളോട് ചര്‍ച്ചയ്ക്ക് പോകുമോയെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് എ വിജയരാഘവന്‍ മറുപടി നൽകി.