
കോഴിക്കോട് കൊടുവള്ളി നഗരസഭ പരിധിയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ. യുഡിഎഫ് സ്വാധീനമുള്ള ഡിവിഷനിലേക്ക് കൂടുതൽ വോട്ടുകൾ ചേർത്തെന്നാണ് ആരോപണം. 26 ആം ഡിവിഷനിൽ നിന്ന് 329 വോട്ടർമാരെ 28 ഡിവിഷനിലെക്ക് മാറ്റി. ഇതോടെ 26 ഡിവിഷനിൽ വോട്ടർമാരുടെ എണ്ണം 700 ആയി കുറഞ്ഞു. ഇവിടെ വോട്ടർമാരെ കുറച്ച് ജയിക്കാമെന്ന് എൽഡിഎഫ് കണക്കാക്കുന്നുവെന്നും റസാഖ് മാസ്റ്റർ പറഞ്ഞു.
28 നമ്പർ ഡിവിഷനിൽ വോട്ടർമാരുടെ എണ്ണം 1500 ആയി മാറി. ഇന്നലെ വൈകീട്ട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ പോലിസ് കാവൽ നിന്നതായും ഇത് ക്രമക്കെടിനെതിരെ പ്രതിഷേധം കണക്കാക്കിയാണെന്നുമാണ് മുസ്ലിം ലീഗ് ആരോപണം. ഫീൽഡ് ഓഫീസർമാർ നടത്തിയ അന്വേഷണത്തിൽ 500 ലധികം വോട്ടുകൾ നീക്കാൻ ലീഗ് അപേക്ഷ നൽകി. എന്നാൽ ഇതിൽ നടപടി ഉണ്ടായില്ല.യുഡിഎഫ് വോട്ടർമാരെ വ്യാപകമായി വെട്ടിമാറ്റുകയാണെന്നും നടപടി ക്രമങ്ങൾ പാലിക്കാതെ ആണ് വോട്ടർമാരെ ഒഴിവാക്കിയതെന്നും ലീഗ് ആരോപിക്കുന്നു.



