
യുഡിഎഫ് കൊല്ലം ജില്ലാ നേതൃയോഗത്തില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടുനിന്നു.ഏറെ നാളായി മുന്നണിയില്‍ നിലനില്‍ക്കുന്ന ആസ്വാരസ്യങ്ങളെ തുടര്‍ന്നാണ് വിട്ടു നില്‍ക്കലെന്നാണ് വിവരം.
പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും പങ്കെടുക്കുന്ന യോഗത്തിലാണ് പ്രതിഷേധവുമായി മുസ്ലിം ലീഗ് എത്തിയത്. യുഡിഎഫ് നേതൃയോഗത്തിന്റെ പോസ്റ്ററില്‍ ജില്ലയിലെ നേതാക്കളെ ഉള്‍പ്പെടുത്തിയിരുന്നില്ല, ഇതും പ്രതിഷേധത്തിന് കാരണമായി.
കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ നിരന്തരമായി അവഗണിക്കുന്നുണ്ടെന്ന് ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ വ്യക്തമാക്കി. രേഖാമൂലം UDF ചെയര്‍മാനും കണ്‍വീനര്‍ക്കു പരാതി നല്‍കിയിട്ടുണ്ടെന്നും ബഹീഷ്‌കരണ പ്രതിഷേധം തുടരുമെന്നും സുല്‍ഫിക്കര്‍ കൂട്ടിച്ചേര്‍ത്തു.