KeralaNews

മുണ്ടക്കൈ – ചൂരൽമല ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിൽ തർക്കം

മുണ്ടക്കൈ – ചൂരൽമല ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് വയനാട് ക്യാമ്പിൽ തർക്കം. യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് വിവരങ്ങൾ ചേർന്നത്. സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യോഗത്തിലാണ് തർക്കം ഉയർന്നത്. തർക്കവുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ ഉൾപ്പെടെ ചോർന്നു. നിയോജകമണ്ഡലം നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.

ഫണ്ട് തുക രണ്ടര ലക്ഷം രൂപ 31നകം അടയ്ക്കണമെന്ന് നിയോജകമണ്ഡലം കമ്മിറ്റികൾക്ക് രാഹുൽ നിർദ്ദേശം നൽകിയിരുന്നു.അടയ്ക്കാത്ത കമ്മറ്റികളെ പിരിച്ചുവിടുമെന്നും താക്കീത് നൽകി. ഇതോടെ ഒരു വിഭാഗം പ്രവർത്തകർ രാഹുലിനെതിരെ രംഗത്തുവന്നു.

നിശ്‌ചയിച്ച 30 വീട്‌ നിർമിക്കുമെന്നായിരുന്നു പ്രതിനിധികളുടെ വിമർശനത്തിന്‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി. അതേസമയം സംഘടനയ്ക്ക് അകത്തെ ചർച്ചയാണ് ഇതെന്നും ഫണ്ട് ശേഖരണ നടപടി വേഗത്തിൽ പൂർത്തീകരിക്കുമെന്നുമാണ് ജില്ലാ നേതൃത്വം മറുപടി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button