InternationalKeralaNationalNewsPolitics

തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശം; ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ലെന്ന് മോദി

ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശം നടത്തി മോദി. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ല. ഫൈറ്റർ ജെറ്റുകളുടെ എഞ്ചിനുകൾ ഇവിടെ നിർമ്മിക്കും. സൈബർ സെക്യൂരിറ്റിയിലും സ്വയം പര്യാപ്തത നേടും. കൊവിഡ് വാക്സീനിലൂടെ കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്.

വനിത സ്വയം സഹായ സംഘങ്ങൾ അത്ഭുതം സൃഷ്ടിച്ചു. “ആശയങ്ങളുമായി യുവാക്കളേ കടന്നു വരൂ, ” നിങ്ങൾക്ക് ഇവിടെ വലിയ ഇടമുണ്ട്” സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഇവിടെ യാഥാർത്ഥ്യമാക്കണം. എന്തിന് വിദേശ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കണം? സ്വന്തം ആയുധം കൊണ്ട് ശത്രുവിനെ തകർത്ത നമുക്ക് സ്വന്തം കഴിവിൽ വിശ്വസിക്കാം. സ്വദേശി മന്ത്രം ഉരുവിടാം. നീണ്ട കാലം സർക്കാരിനെ സേവിക്കാൻ അവസരം കിട്ടി. ഇന്ത്യയുടെ അഭിവൃദ്ധിയാണ് ലക്ഷ്യം.

ആരേയും ചവിട്ടി താഴ്ത്തൽ അല്ല. നികുതി ഭാരത്തിൽ നിന്ന് മധ്യവർഗത്തിന് ആശ്വാസം കിട്ടിയിട്ടുണ്ട്. ലോക വിപണി ഇന്ത്യ നിയന്ത്രിക്കുന്ന കാലം വിദൂരമല്ല. ആളുകളെ ജയിലിലിടുന്ന അനാവശ്യ നിയമങ്ങൾ ഒഴിവാക്കി. നിയമ രംഗത്തും പരിഷ്ക്കരണങ്ങൾ കൊണ്ടുവന്നു. അടുത്ത ഘട്ടം ജിഎസ്ടി പരിഷ്ക്കരണം ദീപാവലിയോടെ ഉണ്ടാകും. ദീപാവലി സമ്മാനമായിരിക്കും ജിഎസ്ടി പരിഷ്കരണം. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. സാധനങ്ങൾക്ക് വില കുറയും. മധ്യവർഗ ജീവിതം കൂടുതൽ ആയാസ രഹിതമാക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button